പ്രളയസെസ്​: പ്രതിപക്ഷ പ്രചാരണം വിലക്കയറ്റത്തിന്​ പ്രചോദനമാകും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയസെസ് ഏർെപ്പടുത്തുേമ്പാൾ സാധനങ്ങൾക്ക് വിലവർധിക്കുമെന്ന പ്രതിപക്ഷ പ്രചാരണം വില വർധിപ്പിക്കാൻ വ്യാപാരികള്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. വിലകയറും വിലകയറും എന്ന് പ്രചാരണം നടത്തുമ്പോള്‍ എല്ലാത്തിനേക്കാളും വേഗത്തില്‍ വിലവർധിപ്പിക്കാനുള്ള പ്രവണതയാണുണ്ടാവുക. പ്രളയസെസായി ഒരു ശതമാനം പിരിക്കുന്നത് കൊണ്ട് വിലക്കയറ്റമുണ്ടാകില്ല. നിയമസഭയിൽ ധനകാര്യബില്ലിൻെറ ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കിയതോടെ മിക്ക സാധനങ്ങളുടെയും നികുതി കുറഞ്ഞിട്ടുണ്ട്. അതിനാൽ ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചതുകൊണ്ട് വിലക്കയറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. ജി.എസ്.ടി നടപ്പാക്കിയിരുന്നില്ലെങ്കില്‍, മഹാപ്രളയം സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തില്‍ നികുതികള്‍ വർധിപ്പിച്ചായിരിക്കും സ്വാഭാവികമായും വരുമാനം കണ്ടെത്തുക. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിൻെറ കാലത്ത് നികുതിവരുമാനം കുറഞ്ഞപ്പോള്‍ 12.5 ശതമാനമായിരുന്ന വാറ്റ് 14.5 ശതമാനമായാണ് വർധിപ്പിച്ചത്. എന്നാൽ ജി.എസ്.ടിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കി തങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ്. ജി.എസ്.ടിയുടെ ഭാഗമായുള്ള ഐ.ജി.എസ്.ടി കേന്ദ്രമാണ് പിരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. 1.70 ലക്ഷം കോടി രൂപയാണ് ഈ വകയില്‍ കേന്ദ്രത്തിൻെറ പക്കലിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് ഇവിടെ െക്രഡിറ്റ് എടുക്കുമ്പോഴാണ് ഈ നികുതി നമുക്ക് അവകാശപ്പെടാന്‍ കഴിയുക. ഇത് മറികടക്കുന്നതിന് കേന്ദ്രത്തിൻെറ പക്കലുള്ള തുകയും 50 ശതമാസം സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്നും അവകാശം ഉന്നയിക്കുമ്പോള്‍ ആ തുക അതില്‍നിന്ന് കുറയ്ക്കണമെന്നും നിർദേശം വെച്ചിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ തുക നല്‍കിത്തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടിയുടെ പ്രതിമാസ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വ്യാപാരികൾ വലിയ കാലതാമസം വരുത്തുന്നുണ്ട്. ആറേഴ് മാസമായിട്ടും റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവരുണ്ട്. കര്‍ശനപരിശോധന നടത്തി അത്തരക്കാരില്‍നിന്ന് പിഴ ഈടാക്കും. നികുതി കുടിശ്ശിക വിലയിരുത്തുന്നത് വ്യാപാരികള്‍ നല്‍കുന്ന കണക്കിൻെറ അടിസ്ഥാനത്തിലാണ്. പക്ഷേ, പലപ്പോഴും അവര്‍ നല്‍കുന്ന കണക്കുകളില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. ഇതുമൂലം നികുതി കുടിശ്ശികയും വർധിക്കുന്നു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്ന റോഡുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് മാറ്റാന്‍ കഴിയില്ല. അേതസമയം മാനദണ്ഡങ്ങളുടെ പേരില്‍ കിഫ്ബിയില്‍നിന്ന് ഒഴിവാക്കിയ റോഡുകൾ ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിക്കൊടുവില്‍ ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം ബില്ല് അടുത്തയാഴ്ച വീണ്ടും സഭയുടെ പരിഗണനക്കെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.