കരുനാഗപ്പള്ളി: മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിട സമുച്ചയങ്ങൾ യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയിൽ നിന്നുള്ള ഉന്നതതല സംഘം മൂന്നിടത്ത് പരിശോധന നടത്തി. കരുനാഗപ്പള്ളി യു.പി.ജി സ്കൂൾ, ചെറിയഴീക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കുഴിത്തുറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ഫിഷറീസ് വകുപ്പ് പുതിയ കെട്ടിടങ്ങൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച ഭരണാനുമതിയും സർക്കാർ നൽകി. കിഫ്ബിയിൽ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ തീരദേശ വികസന കോർപറേഷൻ സ്കൂളുകളുടെ വികസനപദ്ധതിയുടെ വിശദമായ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. ഭൗതികസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായാണ് കിഫ്ബി സംഘം വന്നത്. കിഫ്ബി കൺസൾസട്ടൻറ് രാജീവ്, എൻജിനീയർമാരായ ആഷിഖ്, സജീൽ, നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർ എൻ.സി. ശ്രീകുമാർ, എ.ഇ.ഒ ടി. രാജു, ബി.പി.ഒ മധു, ഹെഡ്മിസ്ട്രസ് ആർ. ശോഭ, എസ്.എം.സി ചെയർപേഴ്സൺ ആർ.കെ. ദീപ, മാതൃസമിതി പ്രസിഡൻറ് സുജിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മൂന്നുകോടി രൂപ വീതം വരുന്ന പദ്ധതി നിർേദശങ്ങളാണ് ഓരോ സ്കൂളിനുമായി തീരദേശ വികസന കോർപറേഷൻ തയാറാക്കിയിരിക്കുന്നത്. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിക്കുമെന്ന് പരിശോധനസംഘം അറിയിച്ചു. കഴിഞ്ഞദിവസം 'മാധ്യമം' ചെറിയഴീക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൻെറ കെട്ടിടങ്ങളുടെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.