തിരുവനന്തപുരം: നെടുങ്കണ്ടത്ത് രാജ്കുമാർ എന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രി എത്ര കൈകഴുകിയാലും ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. ഇടത് സർക്കാർ അധികാരത്തില്‍ വന്നശേഷം നടന്ന നിരവധി കസ്റ്റഡി മരണങ്ങളിലും ലോക്കപ് മർദനങ്ങളിലും കുറ്റവാളികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ്. സർക്കാറിനെതിരെ ഉയരുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താന്‍ മർദനോപകരണമായി നിലനിർത്താനാണ് പൊലീസിലെ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ക്ക് നേരെ കണ്ണടക്കേണ്ടിവരുന്നത്. മജിസ്റ്റീരിയല്‍ അധികാരമടക്കം നല്‍കി കേരളത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുക എന്ന അജണ്ടയാണ് ആഭ്യന്തരവകുപ്പിനുള്ളത്. നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.