ATTN തിരുവനന്തപുരം: പ്രപഞ്ചസ്രഷ്ടാവിനെ അറിയുന്നതിനും സത്യങ്ങളെ വിവേചിച്ചറിയുന്നതിനുമുള്ള ഉത്കൃഷ്ട ഗ്രന്ഥമാണ ് വിശുദ്ധ ഖുര്‍ആനെന്ന് ഈജിപ്തിലെ അല്‍-അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ പഠന വിഭാഗം മേധാവി ശൈഖ് ഫൗസി സഈദ് ആലുഹൈക്കല്‍ അല്‍-അസ്ഹരി പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാർഥം കേരളത്തിലെത്തിയ അദ്ദേഹം ജവാഹിറുല്‍ ഉലൂം അറബിക് കോളജിൻെറ ആഭിമുഖ്യത്തില്‍ വള്ളക്കടവ് ജുമാ മസ്ജിദ് അങ്കണത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു . വള്ളക്കടവ് ജമാഅത്ത് പ്രസിഡൻറ് എ. സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ എം. അബ്ദുറഹ്മാന്‍ സഖാഫി ആമുഖപ്രഭാഷണം നടത്തി. എസ്.എം. ഹനീഫ, എം. അബ്ദുല്‍ റഷീദ്, പി. ഷാഹുല്‍ ഹമീദ്, എസ്. അബൂബക്കര്‍, എ. സംഷീര്‍, ഡോ. അന്‍വര്‍ നാസര്‍, ഹാഫിസ് ശാകിര്‍ ബത്തേരി, ഹാഫിസ് ശമ്മാസ് അസ്ഹരി, ഹാരിസ് ജവാഹിരി പൂഴനാട്, ഹാഫിസ് മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ പാരായണത്തിലെ ആധികാരികമായ 20 ശൈലികളും അവതരിപ്പിച്ച ശൈഖ് ഫൗസി, ഖുര്‍ആന്‍ പഠന-പാരായണ വിഷയങ്ങളില്‍ മതവിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. ഫോട്ടോ അടിക്കുറിപ്പ് : 001 jpg വള്ളക്കടവ് ജവാഹിറുല്‍ ഉലൂം അറബിക് കോളജിൻെറ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം യോഗത്തില്‍ ഈജിപ്ത് അല്‍-അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ പഠന വിഭാഗം മേധാവി ശൈഖ് ഫൗസി സഈദ് ആലു ഹൈക്കല്‍ അല്‍ അസ്ഹരി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.