തിരുവനന്തപുരം: സംസ്ഥാന മദ്യവർജനസമിതിയുടെ സെക്രട്ടറി റസൽ സബർമതിയും സംസ്ഥാന പ്രസിഡൻറ് എം. റസീഫും നേതൃത്വം നൽകു ന്ന 101 ലഹരിവിരുദ്ധ പ്രഭാഷണത്തിൻെറ 50ാം പ്രഭാഷണം നാലാഞ്ചിറ സർവോദയ വിദ്യാലയം െഎ.സി.എസ്.ഇ സ്കൂളിൽ നടന്നു. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മദ്യവർജനസമിതിയുടെ സ്ഥാപക രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് ശ്രീദേവിയുടെ ആഗ്രഹമായിരുന്നു ലഹരിക്കെതിരെ സ്കൂൾ കേന്ദ്രമാക്കി 101 ലഹരിവിരുദ്ധ പ്രഭാഷണം. ആ ലക്ഷ്യം പൂർത്തീകരിക്കാനായി ഇറങ്ങിത്തിരിച്ച റസൽ സബർമതിയും എം.റസീഫും കഴിഞ്ഞ 2018 ജൂൺ 26ന് കണിയാപുരം മൗലാന ആസാദ് സ്കൂളിൽനിന്ന് തുടങ്ങിയ ലഹരിവിരുദ്ധ പ്രഭാഷണം ജൂൺ 26ന് 50 എണ്ണം പൂർത്തിയാക്കി ലിംക ഒാഫ് റെക്കോഡിൽ ഇടംപിടിക്കുകയാണ്. 50 പ്രഭാഷണത്തിനിടയിൽ സാംസ്കാരിക, കലാസാഹിത്യ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു. പ്രസിഡൻറ് എം. റസീഫ് അധ്യക്ഷതവഹിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ അതിഥിയായിരുന്നു. കവി കുന്നത്തൂർ ജെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരി ബിയാട്രിക് ഗോമസ് ലഹരിവിരുദ്ധ സന്ദേശം നൽകി. സി.ജി.എൽ.എസ് ഡയറക്ടർ റോബർട്ട് സാം, സ്കൂൾ മാനേജർ ഫാദർ കോശി ചിറക്കരോട്ട് എന്നിവർ സംസാരിച്ചു. റസൽ സബർമതി ആമുഖപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജോർജ് മാത്യു കരൂർ സ്വാഗതവും സ്കൂൾ വൈസ് ക്യാപ്റ്റൻ വിഷ്ണു ശങ്കർ നന്ദിയും പറഞ്ഞു. യോഗത്തിൽ സ്കൂൾ അധ്യാപിക ആൻസിയെ മദ്യവർജനസമിതിക്കുവേണ്ടി പന്ന്യൻ രവീന്ദ്രൻ പൊന്നാടയണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.