തിരുവനന്തപുരം: ദേശീയപാതയില്‍ കേശവദാസപുരത്തിന് സമീപത്തും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലും മരം ഒടിഞ് ഞുവീണു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഗുല്‍മോഹര്‍ മരം കടപുഴകി വീണത്. പുതിയ കെട്ടിടത്തിൻെറ നിർമാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇതില്‍ സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു ദേശീയപാതയില്‍ ഉള്ളൂര്‍-കേശവദാസപുരം റോഡില്‍ മരം ഭാഗികമായി ഒടിഞ്ഞുവീണത്. വഴിയാത്രക്കാര്‍ ആളപായമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം ഒരു ഇന്നോവ കാറും ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും ഭാഗികമായി തകര്‍ന്നു. കേശവദാസപുരം- ഉള്ളൂര്‍ ദേശീയപാതയില്‍ റോഡരികില്‍ നിന്ന വാകമരമാണ് ഭാഗികമായി കൊമ്പ് ഒടിഞ്ഞുവീണത്. നന്നേ തിരക്കേറിയ റോഡിലേക്കാണ് മരം വീണതെങ്കിലും ആള്‍ക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. റോഡിലേക്ക് മരം വീണതോടെ കേശവദാസപുരം- ഉള്ളൂര്‍ റോഡിലെ വാഹനഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘവും മെഡിക്കല്‍ കോളജ് പൊലീസും സ്ഥലത്തെത്തി. രാത്രിതന്നെ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി. വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.