തിരുവനന്തപുരം: എസ്.എം.വി സ്‌കൂളിലെ . വിവരമറിഞ്ഞ് സ്‌കൂളിൽ എത്തിയ കുട്ടിയുടെ രക്ഷിതാക്കളെ വംശീയമായി അപമാനിക്കുകയും പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആറ്റുകാൽ എം.എസ്.കെ നഗറിൽ താമസക്കാരനായ പ്ലസ് ടു വിദ്യാർഥിയെയാണ് ഇതേ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥികളായ മൂന്നുപേർ ചേർന്ന് മർദിച്ചത്. ഇക്കഴിഞ്ഞ 14നായിരുന്നു സംഭവം. ഇൻറർവെൽ സമയത്ത് ക്ലാസിന് പുറത്തിറങ്ങിയ വിദ്യാർഥിയെ മൂന്നുപേർ ചേർന്ന് മർദിക്കുകയായിരുന്നത്രെ. സംഭവം കണ്ടെത്തിയ അധ്യാപിക മർദനമേറ്റ കുട്ടിയെ പ്രിൻസിപ്പലിൻെറ മുറിയിൽ കൊണ്ടിരുത്തുകയും കുട്ടിയെ അടിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെടുകയും പ്രശ്നം തീർപ്പാക്കിയതായി പറഞ്ഞ ശേഷം പ്രിൻസിപ്പലിൻെറ മുറിയിൽനിന്ന് കുട്ടിയെ പറഞ്ഞുവിടുകയും ചെയ്തു. വീട്ടിലെത്തിയ മകൻെറ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പിറ്റേദിവസം സ്കൂളില്‍ എത്തിയ രക്ഷിതാക്കളോട് മകനെ ആക്രമിച്ച കുട്ടികള്‍ നല്ല കുടുംബക്കാരാണെന്നും അവരുടെ രക്ഷിതാക്കളെ വിളിച്ച് കാര്യം പറഞ്ഞ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. മാത്രമല്ല, കൂടുതൽ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വിവരം അറിയിക്കാത്തതെന്ന് പറയുകയും ചെയ്തു. ഇതില്‍ പ്രതിഷേധം അറിയിച്ച രക്ഷിതാക്കളെ അധ്യാപിക ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മകനെ മറ്റേതെങ്കിലും സ്കൂളിലോ ഹോമിലോ ചേര്‍ത്ത് പഠിപ്പിക്കണമെന്നും പറഞ്ഞ് അപമാനിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ ആരോപിച്ചു. ഇതിനുശേഷം മാതാപിതാക്കളെ പ്രിന്‍സിപ്പല്‍ അനുനയിപ്പിച്ച് തിരിച്ചയക്കുകയുമായിരുന്നു. അതേസമയം, അന്നേദിവസം വൈകീട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് കുട്ടിയുടെ പിതാവിനെ ഫോണ്‍ വിളിച്ച് നിങ്ങളുടെ പേരില്‍ എസ്.എം.വി സ്കൂളില്‍നിന്ന് ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും സ്റ്റേഷനില്‍ ഹാജരാകണമെന്നും അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കളോട് പിറ്റേദിവസം സ്കൂളില്‍ പോയി രണ്ട് അധ്യാപികമാരെ കണ്ട ശേഷം വീണ്ടും സ്റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതിന്‍പ്രകാരം പിറ്റേദിവസം കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂളില്‍ എത്തി പ്രിന്‍സിപ്പലിനെ കാണുകയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച കാര്യം പറയുകയും ചെയ്തു. എന്നാല്‍, ഇത്തരത്തില്‍ ഒരു പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പറഞ്ഞ പ്രിൻസിപ്പൽ േചരിയിലുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനാലാണ് സ്കൂളിന് പേരുദോഷം വരുന്നതെന്നും മറ്റും അധിക്ഷേപിച്ചതായും രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവം ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡി.പി.ഐ, പിന്നാക്കവിഭാഗ കമീഷന്‍, ബാലാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.