നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ

കോവളം: നിരവധി മോഷണക്കേസുകളിലെയും കഞ്ചാവ് കേസുകളിലെയും പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. മുട്ടത്തറ ടി.സി 46/757കോളനി ഹൗസിൽ അബ്ദുൽറക്കിബ് (29) ആണ് പിടിയിലായത്. വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിന് സമീപത്ത് കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഇയാൾ ഫോർട്ട്, വലിയതുറ, പൂന്തുറ, കോവളം, തിരുവല്ലം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ.എസ്.ബി പ്രവീണിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ സജീ, രഞ്ജിത്ത്, എ.എസ്.െഎ മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അബ്ദുൽറക്കിബ് (29) IMG-20190627-WA0009
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.