മൊബൈൽ ടവറിനെതിരെ നാട്ടുകാർ റോഡ് ഉപരോധം നടത്തി

നേമം: ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ റോഡ് ഉപരോധം സംഘടിപ്പിച്ചു. പൊന്നുമംഗലം വാർഡിൽ എം.എസ്.സി എൽ.പി സ്കൂളിനു സമീപമായിരുന്നു നാട്ടുകാർ റോഡ് ഉപരോധിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ജനവാസമേഖലയായ ഈ ഭാഗത്ത് മൊബൈൽ ടവർ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെതിരെ കുറച്ചുനാളായി നാട്ടുകാർ സമരരംഗത്തുണ്ട്. സംഭവമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.