ഭീകരർക്ക്​ പണം വരുന്നത്​ തടയണം -അമിത്​ ഷാ കൊ​ല്ല​പ്പെ​ട്ട അ​ഹ്​​മ​ദ്​ ഖാ​െൻറ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു

ഭീകരർക്ക് പണം വരുന്നത് തടയണം -അമിത് ഷാ കൊല്ലപ്പെട്ട അഹ്മദ് ഖാൻെറ കുടുംബാംഗങ്ങളെ സന്ദർശിച്ചു ശ്രീനഗർ: ജമ്മു-ക ശ്മീരിൽ ഭീകരർക്ക് പണം ലഭിക്കുന്നത് തടയാൻ കർശന നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം സുരക്ഷാസ്ഥിതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇൗ നിർദേശം നൽകിയത്. ഭീകരർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഗവർണർ സത്യപാൽ മലിക്, അദ്ദേഹത്തിൻെറ ആഭ്യന്തര കാര്യ ഉപദേശകൻ കെ. വിജയകുമാർ, ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യൻ, ഉത്തരമേഖല സൈനിക മേധാവി ലഫ്റ്റനൻറ് ജനറൽ ദിൽബാഗ് സിങ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ സ്ഥാപന അംഗങ്ങളുമായും ഷാ കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ഡൽഹിക്ക് പുറത്ത് ഷായുടെ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്. പ്രോട്ടോകോൾ ലംഘിച്ച് ഗവർണർ സത്യപാൽ മലിക് അമിത് ഷായെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. മുൻ ഗവർണർമാർ പ്രധാനമന്ത്രി വരുേമ്പാൾ മാത്രമാണ് സ്വീകരിക്കാൻ പോകാറുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ അർഷദ് അഹ്മദ് ഖാൻെറ കുടുംബാംഗങ്ങളെയും ഷാ സന്ദർശിച്ചു. ശ്രീനഗറിലുള്ള അദ്ദേഹത്തിൻെറ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഈ മാസം 12ന് അനന്ത്നാഗിലാണ് അഹ്മദ് ഖാനും അഞ്ച് സി.ആർ.പി.എഫ് ഭടന്മാരും കൊല്ലപ്പെട്ടത്. ഖാൻെറ അന്ത്യോപചാര ചടങ്ങുകൾക്കിടെ അദ്ദേഹത്തിൻെറ അഞ്ചുവയസ്സുള്ള മകൻ ഉബാൻ ഖാനെ തോളിലേറ്റി മുതിർന്ന പൊലീസ് ഓഫിസർ വിതുമ്പുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഖാൻെറ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹത്തിൻെറ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം അമിത് ഷാ പിന്നീട് ട്വീറ്റ് ചെയ്തു. ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ അഹ്മദ് ഖാനെ ഹെലികോപ്ടർ ആംബുലൻസിൽ ഡൽഹിയിലെത്തിച്ച് അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചാണ് അദ്ദേഹം മരിച്ചത്. ഭാര്യയും ഒരു വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട് അദ്ദേഹത്തിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.