വനിത കമ്പാർട്ട്മൻെറിൽ പുരുഷന്മാർ, പരാതിപ്പെട്ടാലും നടപടിയില്ല തിരുവനന്തപുരം: ട്രെയിനുകളിെല വനിത കമ്പാർട്ട് മൻെറുകളിൽ പുരുഷയാത്രികർ ഇരിപ്പിടം ൈകയടക്കുന്നതായും ആർ.പി.എഫിൽ പരാതിപ്പെട്ടാലും നടപടിയുണ്ടാകുന്നില്ലെന്നും പരാതി. െമമുട്രെയിനുകളിലും പാസഞ്ചറുകളിലും മാത്രമല്ല, എക്സ്പ്രസ് ട്രെയിനുകളിലും സ്ഥിതി വ്യത്യസ്തമല്ല. ആർ.പി.എഫ് നമ്പറിൽ വിവരമറിയിച്ചാലും ഉടൻ പരിഹരിക്കാമെന്ന മറുപടിയല്ലാതെ നടപടിയുണ്ടാകാറില്ല. എറണാകുളത്തുനിന്ന് ഞായറാഴ്ച കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിനിലും സമാനസംഭവമുണ്ടായി. വനിത കമ്പാർട്ട്മൻെറിൽ പുരുഷന്മാർ കയറിയെന്ന പരാതി വിളിച്ചറിയിച്ചെങ്കിലും അടുത്ത സ്റ്റേഷനിൽ ആർ.പി.എഫ് എത്തി ഇറക്കിവിടാമെന്നായിരുന്നു മറുപടി. സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ കായംകുളത്തെത്തിയിട്ടും അനധികൃതമായി കയറിയവർ യാത്ര തുടരുകയായിരുന്നു. പൊലീസെത്തി ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുമെങ്കിലും പൊലീസ് പോകുന്നതോടെ ഇവർ യാത്ര തുടരുന്ന സ്ഥിതിയാണ്. നാലും അഞ്ചും വട്ടം ആർ.പി.എഫിൽ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യാത്രികർ പറയുന്നു. അനധികൃത യാത്രക്കാർക്ക് പിഴ ചുമത്തിയാൽ പ്രശ്നം പരിഹരിക്കാമെങ്കിലും അധികൃതർ ഇതിന് മുതിരാറില്ല. പല ട്രെയിനുകളിലും വനിത കമ്പാർട്ട്മൻെറുകളിൽ രാത്രികാലങ്ങളിൽ പോലും പൊലീസുകാരുണ്ടാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.