കോവളം: കോട്ടുകാൽ കൊല്ലകോണം നെല്ലിമൂട് മുലയൻതാന്നി ദേവീക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടന്ന ഘോഷയാത്രക്കിടയിലുണ് ടായ തർക്കത്തെതുടർന്ന് പിതാവിനും മകനുമുൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു. കോട്ടുകാൽ കൊല്ലകോണം എസ്.വി സദനത്തിൽ സുബാഷ് ചന്ദ്രൻ (65), മകൻ ദിലീപ് (35), അയൽവാസി വിജയൻ (45) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ പ്രതിയായ കോട്ടുകാൽ ബാലൻവിള സ്വദേശി പൊൻമാൻ എന്ന് വിളിക്കുന്ന രാഹുൽ (30) ഒളിവിലാണെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴോടെ കൊല്ലകോണം ദേവീക്ഷേത്രത്തിന് സമീപമുള്ള ദിലീപിൻെറ കടയിൽ ബൈക്കിലെത്തിയ രാഹുല്‍ വാളുകൊണ്ട് ദിലീപിൻെറ കൈയിൽ വെട്ടിപരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞു. ഇതിനുശേഷം പ്രതി വീണ്ടും കാറിലെത്തി ദിലീപിൻെറ പിതാവ് സുബാഷ് ചന്ദ്രനെയും ഇത് കണ്ട അയൽവാസിയായ വിജയനെയും വെട്ടി പരിക്കേൽപിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ദിലീപിനെ നെയ്യാറ്റിൻകര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.