നർമത്തിൽ മർമം പൊതിഞ്ഞ പ്രഭാഷണചാതുരി

തിരുവനന്തപുരം: നർമത്തിൽ പൊതിഞ്ഞ് മർമവുമായി കേൾവിക്കാരെ ൈകയിലെടുക്കുന്നതായിരുന്നു ബാബുപോളിൻെറ ശൈലി. കുറിക്കുകൊള്ളുന്ന മറുപടികൾക്കും നർമത്തിൻെറ രുചിയും മണവുമാണ്. എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം നര്‍മത്തെ ചേര്‍ത്തുനിര്‍ത്തി. ഒൗദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും അനുഭവങ്ങൾ പറഞ്ഞ് അദ്ദേഹം കേൾവിക്കാരെ പൊട്ടിച്ചിരിപ്പിച്ചു. വളരെ ഗൗരവം നിറഞ്ഞ ശരീരഭാഷയിലാകും ഇൗ നർമരസം. പക്ഷേ, അദ്ദേഹം ചിരിക്കില്ല. നിര്‍ലോഭമായി ഇങ്ങനെ നര്‍മം പ്രയോഗിക്കാനുള്ള കഴിവ് തനിക്കു കിട്ടിയത് മറ്റേമ്മയില്‍ നിന്നാണെന്ന് (അച്ഛൻെറ അമ്മ) അദ്ദേഹം പറഞ്ഞിരുന്നു. മറ്റേമ്മ പറഞ്ഞ മുത്തശിക്കഥകള്‍ കുട്ടിയായിരുന്ന ബാബു പോളിനെ പുതിയൊരു അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സൗഹൃദസംഭാഷണങ്ങള്‍ക്കിടയിലും അദ്ദേഹം തമാശകളെ മാറ്റിനിര്‍ത്തിയിരുന്നില്ല. ചിത്രകലയിലെ തൻെറ സാമര്‍ഥ്യത്തെക്കുറിച്ച് ബാബു പോള്‍ ഒരിക്കല്‍ രസകരമായി പറഞ്ഞതിങ്ങനെ -ഒരുദിവസം സ്‌കൂള്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തൻെറ ഉത്തരക്കടലാസ് നോക്കിനിന്ന അധ്യാപികക്ക് ഒരു സംശയം. ബാബു നിങ്ങള്‍ക്കിന്ന് ഭൂമിശാസ്ത്രം പരീക്ഷയാണോ അതോ ജീവശാസ്ത്രമാണോ -ടീച്ചറുടെ ചോദ്യം. താന്‍ വരച്ചിരിക്കുന്നത് ഓസ്‌ട്രേലിയയാണോ, ചേനയാണോ എന്നു എത്ര സൂക്ഷിച്ച് നോക്കിയിട്ടും ടീച്ചറിന് മനസ്സിലായില്ലത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.