നീന്തൽക്കുളത്തിൽ മരണം; കെ.ടി.ഡി.സിക്ക്​ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം - നീന്തൽകുളം ഉള്ള ഹോട്ടലിന്​ സുരക്ഷയുടെയും ഉത്തരവാദിത്തമുണ്ടെന്ന്​ കോടതി

നീന്തൽക്കുളത്തിലെ മരണം; കെ.ടി.ഡി.സിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം - നഷ്ടപരിഹാരത്തിനെതിരായ ഹരജി തള്ളി ന് യൂഡൽഹി: നീന്തൽകുളത്തിൽ ഇറങ്ങിയയാൾ മുങ്ങിമരിച്ച സംഭവത്തിൽ കേരള ടൂറിസം ഡെവലപ്മൻെറ് കോർപറേഷൻ കുറ്റക്കാരെന്ന് സുപ്രീംകോടതി. മരിച്ചയാളുടെ കുടുംബത്തിന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ അനുവദിച്ച 62.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നാലുമാസത്തിനകം കെ.ടി.ഡി.സി നൽകണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരുടെ ബെഞ്ച് വിധിച്ചു. കെ.ടി.ഡി.സിക്ക് കീഴിലുള്ള തിരുവനന്തപുരം കോവളത്തെ 'സമുദ്ര' ഹോട്ടലിൽ 2006 മാർച്ചിൽ ഉത്തരേന്ത്യക്കാരനായ സത്യേന്ദ്ര പ്രതാപ് സിങ് മരിച്ച കേസാണ് സുപ്രീംകോടതിയിലെത്തിയത്. നീന്തൽ കുളത്തിലിറങ്ങിയ സത്യേന്ദ്ര പ്രതാപ് കുറച്ചുസമയത്തിന് ശേഷം കുഴഞ്ഞുവീണ് മുങ്ങിപ്പോകുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന വിദേശി പൊക്കിയെടുത്ത ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. നീന്തൽ കുളത്തിൻെറ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ ഈ സമയം ബാറിലെ ഡ്യൂട്ടിയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മരിച്ചയാളുടെ സഹോദരൻ കേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമീഷന് പരാതി നൽകി. മരിച്ചവരുടെ കുടുംബത്തിന് 62.5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നായിരുന്നു കമീഷൻെറ വിധി. ഇതിനെതിരെയാണ് കെ.ടി.ഡി.സി എം.ഡി സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി തള്ളിയ കോടതി പ്രതിമാസം ഒമ്പതുശതമാനം പലിശയോടെ നാലുമാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. നീന്തൽകുളം ഉള്ള ഹോട്ടലിന് അതിലിറങ്ങുന്നവരുടെ സുരക്ഷയുടെ ഉത്തരവാദിത്തവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നീന്തൽകുളത്തിലെ സുരക്ഷാ ജീവനക്കാരനെ ബാറിലേക്ക് നിയോഗിച്ച നടപടി ഉത്തരവാദിത്ത ലംഘനമാണ്. നീന്തൽകുളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും ഒരേേപാലുള്ള നീന്തൽപാടവം ഉണ്ടായിരിക്കണമെന്നില്ല. അത്തരം അപകടങ്ങൾ മുൻകൂട്ടി കാണാൻ മാനേജ്മൻെറിന് കഴിയേണ്ടതുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.