അഞ്ചാലുംമൂട്: ഒറ്റിക്കെടുത്ത വീട്ടിൽനിന്ന് ഫർണിച്ചറും ഗൃഹോപകരണങ്ങളും അപഹരിച്ച കേസിൽ സ്ത്രീകളടക്കം നാലുപേർ അഞ്ചാലുംമൂട് പൊലീസ് പിടിയിലായി. തൃക്കരുവ വടക്കേക്കര സ്വദേശികളായ ഹസീന, ആരിഫാ ബീവി, ലൈല, സജീർ എന്നിവരാണ് പിടിയിലായത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഉടമയും ഒറ്റിക്കെടുത്തവരും തമ്മിൽ തർക്കമായി. അതേ സമയം വീട് ബാങ്കിൻെറ ജപ്തി നടപടികളിലായിരുന്നതായും പൊലീസ് പറയുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ചുണ്ടായ തർക്കം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉടമയെത്തിയപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ഫർണിച്ചറും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. ഉടമയുടെ പരാതിയിൽ താമസക്കാരെ ചോദ്യം ചെയ്തു. തുടർന്ന്, ഇവരുടെ ബന്ധുവീടുകളിൽനിന്ന് ഫർണിച്ചർ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവർക്ക് കോടതി പിന്നീട് ജാമ്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.