കൊച്ചി: ബിനാലെ ഫൗണ്ടേഷൻ ഭാരവാഹിയായിരിക്കെ റിയാസ് കോമുവിനെതിരെ വന്ന പരാതികളിൽ അന്വേഷണം നടത്തി വിഷയം അവസാനിപ്പിച്ചതായി ഫൗണ്ടേഷൻ ബോര്‍ഡ് ഓഫ് ട്രസ്റ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. മാധ്യമങ്ങളില്‍വന്ന അജ്ഞാത ആരോപണങ്ങളെത്തുടര്‍ന്നാണ് 2018 ഒക്ടോബറിൽ റിയാസ് കോമുവിനെ ചുമതലകളില്‍ നിന്നൊഴിവാക്കിയത്. ഒക്ടോബര്‍ 29ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം സംഭവത്തിൻെറ നിജസ്ഥിതി അറിയുന്നതിന് മുന്‍ ചീഫ് സെക്രട്ടറിയും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ലിസി ജേക്കബിൻെറ അധ്യക്ഷതയില്‍ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് രൂപംനല്‍കി. ഏതാനും മാസമായി വിഷയം അന്വേഷിച്ച സമിതി, ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിക്കാത്തതിനാല്‍ വിഷയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനം പരിശോധിച്ച് അംഗീകരിച്ചു. ബിനാലെ ഫൗണ്ടേഷൻെറ എല്ലാ ചുമതലകളിലും ഇതോടെ റിയാസ് കോമുവിന് തുടരാമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.