കൊട്ടാരക്കര: കേരള കോൺഗ്രസ് (ബി) ചെയർമാനും സംസ്ഥാന മുന്നോക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരം. വ്യാഴാഴ്ച പൂയപ്പള്ളിയിലും പെരുമ്പുഴയിലും നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ബുധനാഴ്ച വൈകീട്ട് കടയ്ക്കൽ കോട്ടുക്കലിൽ നടന്ന എൽ.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് പൊതുയോഗസ്ഥലത്താണ് പിള്ള കുഴഞ്ഞുവീണത്. തുടർന്ന് പ്രവർത്തകർ കൊട്ടാരക്കരയിലെ വസതിലെത്തിച്ചു. ആരോഗ്യസ്ഥിതിക്ക് തകരാറില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി. തുടർന്നാണ് ഇന്നലെ അദ്ദേഹം വീണ്ടും സജീവമായത്. അതേസമയം, യോഗസ്ഥലത്ത് കുഴഞ്ഞുവീണ പിള്ളയെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ തിരിഞ്ഞുനോക്കാതിരുന്നത് പ്രവർത്തകരിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസിനെതിരെ കെ.ബി. ഗണേഷ്കുമാർ പത്തനാപുരം: പൊലീസിൻെറ നിരുത്തരവാദ സമീപനത്തിനെതിരെ ഭരണപക്ഷ എം.എൽ.എ കെ.ബി. ഗണേഷ്കുമാർ രംഗത്ത്. കഴിഞ്ഞദിവസം അഞ്ചൽ കോട്ടുക്കലിൽ ഇടതുമുന്നണി കണ്‍വെന്‍ഷനിൽ സംസാരിക്കുന്നതിനിെട കേരള കോൺഗ്രസ് ചെയർമാനും മുന്നാക്ക ക്ഷേമ ചെയർമാനുമായ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണപ്പോൾ പൊലീസുകാർ മാറിനിന്നത് ശരിയായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കാബിനറ്റ് റാങ്കുള്ള ഒരു വ്യക്തിയെ സ്വമേധയാ പൊലീസ് മേൽനോട്ടം വഹിച്ച് ആശുപത്രിയിലെത്തിക്കേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. പൊലീസിൻെറ നിരുത്തരവാദമായ നടപടിയെപ്പറ്റി എസ്.പി സ്വമേധയാ അന്വേഷണം നടത്തണം. ഉത്തരവാദിത്തം നിറവേറ്റാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണം. എന്നാൽ ഇതുസംബന്ധിച്ച് പരാതി നൽകാനില്ലെന്നും ഗണേഷ്കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.