കഴക്കൂട്ടം: പ്രശ്ചന്നവേഷ മത്സരത്തിൽ വിജയികൾ ആര് വന്നാലും അവരുടെ പിന്നിൽ 43കാരനായ ഇ. മുത്തുകൃഷ്ണൻ എന്ന കരമന സ്വദ േശിയുണ്ടാകും. കഴിഞ്ഞ 30 വർഷമായി മേഖലയിൽ നിറസാനിധ്യമാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിക്ക് മേക്കപ് ചെയ്തതാണ് തുടക്കം. അന്നത്തെ യുവജനോത്സവത്തിന് സഹപാഠിക്ക് ഒന്നാംസ്ഥാനം കിട്ടുകയും ചെയ്തു. പിന്നീട് വേഷങ്ങൾ തയാറാക്കുന്നതിലെ ഇഷ്ടം തൊഴിലായി മാറി. സർവകലാശാല യുവജനോത്സവത്തിൽ ഒന്നാംസ്ഥാനവും മൂന്നാംസ്ഥാനവും നേടിയവരെ വേഷമിട്ടതും മുത്തുകൃഷ്ണനാണ്. ഒന്നാംസ്ഥാനം വഴുതക്കാട് വിമൺസ് കോളജിലെ സൗപർണിക പ്രദീപിനും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എച്ച് .ആര്യയും പങ്കിട്ടു. മൂന്നാംസ്ഥാനം തോന്നയ്ക്കൽ എ.ജെ കോളജിലെ ലക്ഷ്മി ആർ. കുമാറിനുമാണ് ലഭിച്ചത്. മത്സരത്തിലെ വിഷയങ്ങൾ കണ്ടെത്തുന്നതും വേഷങ്ങൾ െതരഞ്ഞെടുക്കുന്നതും മുത്തുകൃഷ്ണൻ തന്നെ. കഴിഞ്ഞവർഷത്തെ യുവജനോത്സവത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും നേടിയത് മുത്തുകൃഷ്ണൻ വേഷംചെയ്ത വിദ്യാർഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.