പേരൂർക്കട: പാർട്ടിക്കുള്ളിൽ സ്ത്രീസമത്വവും സ്ത്രീ ശാക്തീകരണവും നടപ്പാക്കാന്‍ കഴിയാത്ത സി.പി.എമ്മാണ് വനിതാ മതില്‍ നിർമിക്കാനൊരുങ്ങന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പേരൂര്‍ക്കടയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള നവോത്ഥാന സന്ദേശയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിെൻറ പേരില്‍ ലിംഗസമത്വത്തെപ്പറ്റി പറയുന്ന സി.പി.എം നേതാക്കള്‍ പലരും സ്ത്രീപീഡനക്കേസുകളിൽ പ്രതികളാണ്. പോളിറ്റ് ബ്യൂറോയില്‍ പോലും സ്ത്രീകള്‍ക്ക് ആദരവ് നല്‍കാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല. സ്ത്രീ ശാക്തീകരണം നടപ്പാക്കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലും അയ്യപ്പജ്യോതിയും ആസൂത്രണം ചെയ്തത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇവര്‍ രണ്ടു കൂട്ടരും നടത്തുന്നത് ശക്തി പ്രകടനം മാത്രമാണ്. അധികാരവും പണവും ദുരുപയോഗം ചെയ്ത് വനിതാ മതില്‍ നിർമിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിെൻറ തത്ത്വങ്ങളെ തള്ളിപ്പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെയാണ് നവോത്ഥാനത്തെക്കുറിച്ച് പറയാന്‍ കഴിയുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് മണ്ണാംമൂല രാജന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, ബി.എസ്. ബാലചന്ദ്രന്‍. വി.എസ്. ഹരീന്ദ്രന്‍ നാഥ്, ഡി. സുദര്‍ശനന്‍, ആര്‍. രാജന്‍ കുരുക്കള്‍, കോട്ടാത്തല മോഹന്‍, കാവല്ലൂര്‍ മധു, ഗിരിധര ഗോപന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.