തിരുവനന്തപുരം: എച്ച്1എൻ1 ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതി 35 ദിവസത്തെ ചികിത്സക്കൊടുവിൽ ജീവിതത്തിലേക്ക്. തമിഴ് നാട് സ്വദേശിനിയായ 32കാരിയാണ് രോഗത്തെ അതിജീവിച്ചത്. എസ്.യു.ടിയിലെ ഡോ. ബിജു ആർ. നായരുടെ നേതൃത്വത്തിൽ ക്രിട്ടിക്കൽ കെയർ വിഭാഗവും കാർഡിയോ തൊറാസിക് സർജനായ ഡോ. സുജിത്തിെൻറയും നേതൃത്വത്തിലായിരുന്നു ചികിത്സ. ഗുരുതര ശ്വാസം മുട്ടലും പനിയുമായി നവംബർ അവസാനമാണ് യുവതിയെ പട്ടം എസ്.യു.ടിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ എ.ആർ.ഡി.എസ് (ശ്വാസകോശത്തിലെ അണുബാധ മൂലം ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥ) ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് എച്ച്1എൻ1 സ്ഥിരീകരിക്കുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. 10 ദിവസത്തിനു ശേഷം രക്തത്തിലെ ഓക്സിജൻ സാധാരണ നിലയിലെത്തി. 26 ദിവസങ്ങൾ കഴിഞ്ഞ് ഐ.സിയുവിൽനിന്ന് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.