'സുരക്ഷിത ഭക്ഷണം': ഹോട്ടൽ ഉടമകളുടെ പരിശീലന പരിപാടി ആരംഭിച്ചു

SRI_0015 എ​െൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി ഹോട്ടൽ, റസ്റ്റാറൻറ്, ടീ-ഷോപ് നടത്തിപ്പുകാർക്കായി നടത്തുന്ന ബോ ധവത്കരണ പരിപാടി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: 'എ​െൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണം സുരക്ഷിതവും ശുചിയുള്ളതുമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഹോട്ടൽ, റസ്റ്റാറൻറ്, ടീ-ഷോപ് നടത്തിപ്പുകാർക്കായി നടത്തുന്ന ബോധവത്കരണ പരിപാടി നന്തൻകോട് ഹെൽത്ത് സർക്കിളിൽ ആരംഭിച്ചു. നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ സംസാരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ടി.എസ്. സന്തോഷ്, നഗരസഭ ഹെൽത്ത് ഓഫിസർ ഡോ. ശശികുമാർ, നന്തൻകോട് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനു എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.