തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിലും ബഹളം. കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി വനിതാ മാതിലിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നെന്ന ബി.ജെ.പി ആരോപണത്തെ ഭരണപക്ഷ അംഗങ്ങൾ പ്രതിരോധിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് വനിതാ മതിലിനു വേണ്ടി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്. മതിലിൽ പങ്കെടുത്തില്ലെങ്കിൽ ആനുകൂല്യങ്ങൾ നൽകില്ലെന്ന് പറഞ്ഞ് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. കുടുംബശ്രീയെ രാഷ് ട്രീയവത്കരിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അഗതികളെ പോലെ അവരെയും സംരക്ഷിക്കേണ്ട സ്ഥിയാണെന്നും ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എസ്.എസ്. സിന്ധു അഗതികളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയായിരുന്നു ഗോപെൻറ ആരോപണം. കുടുംബശ്രീ അംഗങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ബി.ജെ.പി അംഗം തിരുമല അനിലും ആവശ്യപ്പെട്ടു. ഇതു ഭരണപക്ഷ കൗൺസിലർമാരെ ചൊടിപ്പിച്ചു. വഞ്ചിയൂർ ബാബു, അയിഷാ ബേക്കർ തുടങ്ങിയവർ ബി.ജെ.പിയുടെ ആരോപണത്തെ പ്രതിരോധിച്ചതോടെ ഭരണ- പ്രതിപക്ഷാംഗങ്ങൾ തമ്മിൽവാക്കേറ്റമായി. എന്നാൽ, രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി യോഗം തടസ്സപ്പെടുത്തരുതെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പുറത്തേക്കിറങ്ങി. സാമൂഹികവിരുദ്ധ പരാമർശത്തിൽ പ്രതിേഷധം; ഒടുവിൽ പിൻവലിച്ചു തിരുവനന്തപുരം: ശബരിമലയിൽ സാമൂഹികവിരുദ്ധരാണ് ഇപ്പോഴുള്ളതെന്ന നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ പാളയം രാജെൻറ പരമാർശത്തിൽ പ്രകോപിതരായി ബി.ജെ.പി അംഗങ്ങൾ. ഒടുവിൽ പരാമർശം പിൻവലിച്ച് രാജൻ തടിയൂരി. താനൊരു വിശ്വാസിയാണ്. വർഷവും പതിവായി ശബരിമല ദർശനം നടത്താറുണ്ട്. എന്നാൽ, ഇപ്പോൾ സാമൂഹികവിരുദ്ധർ കാരണം പോകാൻ കഴിയുന്നില്ല. ഇതാണ് ബി.ജെ.പി അംഗങ്ങളെ പ്രകോപിതരാക്കിയത്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ബഹളം െവച്ചതോടെ പരാമർശം പിൻവലിക്കുന്നതായി പാളയം രാജൻ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.