തിരുവനന്തപുരം: ശ്രീകാര്യത്ത് മാങ്കുഴി വനിതാമതിലിെൻറ ചുവരെഴുത്ത് കരി ഒായിൽ ഒഴിച്ച് നശിപ്പിച്ചു. വനിതാമതിൽ വ ൻ വിജയമാകുമെന്നുകണ്ട് ആക്രമണത്തിലൂടെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് സംഘ്പരിവാർ സംഘടനക്കുള്ളതെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. വനിതാമതിൽ പരാജയപ്പെടുത്തണമെന്നുള്ള പരിശ്രമങ്ങൾ ഒാരോന്നായി പരാജയപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ബി.ജെ.പി നേതൃത്വം തുനിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിൽ കായികതാരങ്ങൾ പെങ്കടുക്കണം തിരുവനന്തപുരം: വനിതാമതിലിൽ വനിത കായികതാരങ്ങൾ പെങ്കടുക്കണമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അഭ്യർഥിച്ചു. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് മേഴ്സിക്കുട്ടൻ, ലോക ബോക്സിങ് ചാമ്പ്യൻ കെ.സി. ലേഖ, പ്രീജ ശ്രീധരൻ, പി.യു. ചിത്ര തുടങ്ങിയ പ്രമുഖ താരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ വനിതാ മതിലിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.