തിരുവനന്തപുരം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവത്തി ൽ വനംവകുപ്പിനായി സ്റ്റാൾ രൂപകൽപന ചെയ്യുന്നതിന് ആശയങ്ങൾ ക്ഷണിച്ചു. 80 അടി നീളത്തിലും 30 അടി വീതിയിലുമാണ് സ്റ്റാൾ സജ്ജീകരിക്കേണ്ടത്. ഈ രംഗത്ത് മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആശയങ്ങൾ സമർപ്പിക്കാം. ആശയങ്ങൾ അടങ്ങിയ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവ പ്രത്യേകം കവറുകളിലാണ് നൽകേണ്ടത്. ആശയങ്ങൾ ഡയറക്ടർ, ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ, വനംവകുപ്പ്് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം 14 വിലാസത്തിൽ ജനുവരി മൂന്നിനകം ലഭിക്കണം. ഫോൺ. 0471-2529145, 0471-2529144, 9447979200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.