തിരുവനന്തപുരം: നാടക-സിനിമ അഭിനേത്രിയും റേഡിയോ ആർടിസ്റ്റുമായ ദേവകിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറാ യി വിജയൻ അനുശോചിച്ചു. ആകാശവാണിയിൽ അവർ അവതരിപ്പിച്ച നാടൻപാട്ടുകളും ശാസ്ത്രീയസംഗീതവും ധാരാളം േശ്രാതാക്കളെ ആകർഷിച്ചിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ. ബാലരാമെൻറ നിര്യാണത്തിൽ അനുശോചിച്ചു തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും സി.പി.എമ്മിെൻറ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു കെ. ബാലരാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. മിച്ചഭൂമി, കുടികിടപ്പ് സമരങ്ങളിൽ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം മാറാട് കലാപകാലത്ത് ജീവൻ പണയപ്പെടുത്തിയാണ് സമാധാനത്തിന് വേണ്ടി പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.