പുതുവർഷ സാംസ്കാരികോത്സവത്തിന് തുടക്കം

കരുനാഗപ്പള്ളി: പുതുവർഷത്തെ വരവേൽക്കാൻ വേറിട്ട പരിപാടികളുമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന് 'തുയിലുണർത്ത്' ഘോഷയാത്രയോടെ തുടക്കം. ലാലാജി ഗ്രന്ഥശാലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര സാംസ്കാരികോത്സവ വേദിയായ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 'നവോത്ഥാനം തോറ്റ പദമല്ല കേരളം തോറ്റ ജനതയുമല്ല' എന്ന് എഴുതിയ 100 മീറ്റർ നീളമുള്ള കൂറ്റൻ ബാനറുമായി കേരളീയ വേഷം ധരിച്ച വനിതകൾ ഘോഷയാത്രക്ക് മിഴിവേകി. വാദ്യമേളവും മുത്തുക്കുടകളും നവോത്ഥാന നായകരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി ബാലവേദി കുട്ടികളും പങ്കാളികളായി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റോളർ സ്കേറ്റിങ് താരങ്ങളാണ് ഘോഷയാത്രക്ക് മുന്നിലായി അണിനിരന്നത്. ജാഥയിൽ സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. ശിവൻ, സെക്രട്ടറി വി. വിജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കേരള സംസ്ഥാന പുരാരേഖ-പുരാവസ്തു വകുപ്പി​െൻറയും കൊല്ലം പി.ആർ.ഡിയുടെയും നേതൃത്വത്തിെല നവോത്ഥാന ചരിത്ര പ്രദർശനം ഞായറാഴ്ച വൈകീട്ട് മൂന്നിന് ബോയ്സ് ഹൈസ്കൂളിൽ ആരംഭിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 4.30ന് പെണ്ണകം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര നടക്കും. വൈകീട്ട് അഞ്ചിന് സാംസ്കാരികോത്സവത്തി​െൻറ ഔപചാരിക ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. ഡോ.കെ.എൻ. ഗണേഷ് പ്രഭാഷണം നടത്തും. തുടർന്ന് ഏഴിന് നീരാവിൽ പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന ഏകാന്തം നാടകം അരങ്ങേറും. 31ന് പുതുവർഷപ്പുലരി വരെ നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.