ക്രിസ്​മസ്​ദിന ആരാധന

വെള്ളറട: വെള്ളറട മേഖലയില്‍ ക്രിസ്മസ് ദിനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ച ക്രിസ്മസ് ദിന ആരാധനകള്‍ നടന്നു. ക്രിസ്മസ ് ദിനത്തി​െൻറ തലേദിവസം രാത്രിയില്‍ ദീപാലങ്കാരങ്ങളുടെയും പുല്‍ക്കൂടുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു. എഫ്.എം. സി.എസ്.െഎ ചര്‍ച്ചില്‍ നടന്ന ദീപാലങ്കാര ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ റവ. ഇബ്ബാസ് ദാനിയേല്‍ നിര്‍വഹിച്ചു. പുല്‍ക്കൂടുകളുടെ ഉദ്ഘാടനം റവ. ഇ. ഷൈന്‍ നിര്‍വഹിച്ചു. പുതുതായി നിര്‍മിച്ച അള്‍ത്താര സീലിങ്ങി​െൻറ പ്രതിഷ്ഠ ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ റവ. ഇബ്ബാസ് ദാനിയേല്‍ നിര്‍വഹിച്ചു. ചര്‍ച്ച് സെക്രട്ടറി ഇബനീസര്‍, യേശുദാനം, സ്റ്റുവര്‍ട്ട് ജോണ്‍ എന്നിവര്‍ സംസാരിച്ചു. കുരിശുമലയില്‍ നടന്ന ക്രിസ്മസ് ആരാധനക്ക് മോണ്‍. ഡോ. വില്‍സൻറ് കെ. പീറ്ററും റവ. ഫാ. രതീഷ് മാര്‍ക്കോസും നേതൃത്വം നല്‍കി. ആനപ്പാറ ഉണ്ണിമിശികാ ദേവാലയത്തില്‍ നടന്ന ക്രിസ്മസ് ആരാധനക്ക് റവ. ഫാ. ഷാജി സി. സാവിയോ നേതൃത്വം നല്‍കി. ചിത്രം എഫ്.എം.സി.എസ്.െഎ ചര്‍ച്ചില്‍ നടന്ന ദീപാലങ്കാര ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ റവ. ഇബ്ബാസ് ദാനിയേല്‍ നിർവഹിക്കുന്നു cap cristumas depalankara uthkadanam rav ibbas danieal
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.