തിരുവനന്തപുരം: യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം പ്രവർത്തിക്കുന്നതെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനുള്ള കരട് രാഷ്ട്രീയപ്രമേയത്തിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. ബി.ജെ.പിയുെട നേതൃത്വത്തിലുള്ള മുന്നണി ശക്തിപ്രാപിക്കുന്നതോടെ യു.ഡി.എഫ് ദുർബലപ്പെടുന്നു. 2011ൽ 6.05 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പി നേടിയത്. അന്ന് യു.ഡി.എഫിന് 45.83 ശതമാനം വോട്ട് ലഭിച്ചു, 72 സീറ്റും കിട്ടി. 44.94 ശതമാനം വോട്ട് കിട്ടിയ ഇടതുമുന്നണിക്ക് 68 സീറ്റ് ലഭിച്ചു. 2016ൽ ഇടതുമുന്നണിക്ക് 44.48 ശതമാനം മാത്രം വോട്ട് ലഭിച്ചപ്പോൾ 91 സീറ്റുകൾ കിട്ടി. ഇതിന് കാരണം ബി.ജെ.പി മുന്നണിയുെട വോട്ട് 15.1 ശതമാനമായി ഉയർന്നതാണ്. യു.ഡി.എഫിന് 38.81 ശതമാനം വോട്ടായി കുറഞ്ഞു, സീറ്റുകൾ 47ഉം. ബി.ജെ.പിക്ക് വോട്ട് കൂടിയപ്പോൾ 44 ശതമാനം വോട്ട് കിട്ടിയ ഇടതുമുന്നണിക്ക് ഭൂരിപക്ഷം നേടാനായി എന്ന കണക്കിെൻറ അടിസ്ഥാനത്തിലാണ് അവർ തുടർഭരണം ലക്ഷ്യമിട്ട് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. ജനാധിപത്യചേരിയെ ദുർബലമാക്കി വർഗീയ ഫാഷിസം അടിത്തറയാക്കിയ പാർട്ടിയെ ശക്തിപ്പെടുത്തുന്നത് അപകടകരമാണെന്ന് പ്രമേയം മുന്നറിയിപ്പ് നൽകുന്നു. കേരള ബാങ്ക് രൂപവത്കരണത്തിെൻറ പേരിൽ സഹകരണമേഖല ലക്ഷ്യമില്ലാതെ നീങ്ങുകയാണെന്നും കരടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.