താന്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്താൽ സി.പി.എമ്മിനെന്തെന്ന്​ സെൻകുമാർ

തിരുവനന്തപുരം: താന്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതുകൊണ്ട് സി.പി.എമ്മിന് എന്താണ് പ്രശ്നമെന്ന് മുൻ ഡി.ജി.പി ടി .പി. സെന്‍കുമാര്‍. ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരാനാണ് ഹിന്ദു സംഘടനകള്‍ 'അയ്യപ്പജ്യോതി' തെളിക്കുന്നത്. അതിനാലാണ് അതി​െൻറ ഭാഗമാകുന്നത്. സ്വതന്ത്ര അഭിപ്രായം പറയുന്നയാളാണ് താന്‍. അത് അംഗീകരിക്കുന്നവരോടൊപ്പം നിൽക്കും. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. വനിതാ മതിലിനല്ല പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കേണ്ടത്. പ്രളയബാധിതരായ രണ്ടായിരത്തോളംപേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്. സംസ്ഥാന സര്‍ക്കാറിന് ലഭിച്ച ഫണ്ടി​െൻറ അൽപം വിനിയോഗിച്ചാൽ മാത്രം വീടില്ലാത്തവര്‍ക്ക് വേഗം വീടുെവച്ച് നല്‍കാന്‍ സാധിക്കും. സി.പി.എം വ്യക്തിവിരോധം തീര്‍ക്കുകയാണോയെന്ന ചോദ്യത്തിന് അങ്ങനെ കാണേണ്ടിവരുമെന്നും സെന്‍കുമാർ പ്രതികരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സെന്‍കുമാര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.