തിരുവനന്തപുരം: ക്ഷീരകർഷകരും ക്ഷീര സഹകരണ സംഘങ്ങളും ശാസ്ത്രീയ സാേങ്കതിക വിദ്യകൾ പ്രയോജനപ്പെടുത്തി ക്ഷീരമേഖല യിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും അതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കേണ്ടതും ഇൗ കാലഘട്ടത്തിെൻറ ആവശ്യകതയാണെന്നും ഡെപ്യൂട്ടി സ്പീക്കർ വി. ശശി. ചെമ്പകമംഗലം ക്ഷീരോൽപാദക സഹകരണ സംഘത്തിെൻറ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാറിെൻറയും പരമാവധി ധനസഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തി ക്ഷീരസംഘങ്ങൾ മുഖേന നടപ്പാക്കാൻ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ തയാറാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേങ്ങോട് മധു മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡൻറ് എ. പ്രസന്നൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജയചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മംഗലപുരം ഷാഫി, എസ്. ജയ, സി. ജയമോൻ, വി. അജികുമാർ, ബി. ലളിതാംബിക, കെ. ഗോപിനാഥൻ, ദീപ സുരേഷ്, വേണുഗോപാലൻ നായർ, ഉദയകുമാരി, ക്ഷീര വികസന ഒാഫിസർ പി. രാജേഷ്, െഡയറി ഫാം ഇൻസ്ട്രക്ടർ ജയശ്രീ, ക്ഷീര സംഘം ഭരണ സമിതി അംഗങ്ങളായ ആർ. വിശ്വനാഥൻ, കെ. ശശിധരൻ, എൻ. ശ്രീധര, എ. അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.