വർക്കല: 86ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ഡിസംബർ 25ന് നടന്നു. മത്സരത്തിെൻറ ഉദ്ഘാടനം ഏഷ്യാഡ് മുൻ താരം പി. കെ. പ്രിയയും ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് ശ്രീമദ് വിശുദ്ധാനന്ദ സ്വാമികളും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ, തീർഥാടന കമ്മിറ്റി സെക്രട്ടറി ശ്രീമദ് വിശാലാനന്ദ സ്വാമികൾ എന്നിവർ ആശംസകൾ അറിയിച്ചു. നൂറോളം മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ 42 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്ത അഭിനന്ദ് സുന്ദരേശൻ വിജയകിരീടം ചൂടി. വിജയികൾക്ക് ശിവഗിരി തീർഥാടന എവർറോളിങ് കപ്പിന് പുറമെ ഒന്നുമുതൽ അഞ്ചുവരെ സ്ഥാനം നേടിയവർക്ക് 10000, 5000, 3000, 2000, 1000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും കൂടാതെ ഫിനിഷ് ചെയ്ത എല്ലാവർക്കും സമ്മാനങ്ങളുമുണ്ട്. സമ്മാനങ്ങൾ തീർഥാടന സമാപന സമ്മേളനത്തിൽെവച്ച് വിതരണം ചെയ്യും. സമ്മേളനത്തിൽ കായിക മത്സര കമ്മിറ്റി ചെയർമാൻ വി. അനിൽകുമാർ, ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം ശ്രീമദ് ബോധിതീർഥ സ്വാമികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.