സാമൂഹിക ക്ഷേമ പെൻഷനിൽനിന്ന്​ പിരിവ്​; വ​ീഴ്​ചയു​ണ്ടെങ്കിൽ നടപടി

തിരുവനന്തപുരം: പാലക്കാട് പുതുശ്ശേരിയില്‍ സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സാമൂഹിക ക്ഷേമ പെന ്‍ഷനില്‍നിന്ന് 100 രൂപ പിരിവ് വാങ്ങിയെന്ന് സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇൗ വിഷയത്തിൽ സഹകരണ വകുപ്പിന് പരാതി ലഭിച്ചിട്ടില്ല. അതേസമയം പാലക്കാട് സഹകരണ ജോയൻറ് രജിസ്ട്രാര്‍ക്ക് ഇതിനെക്കുറിച്ച് അന്വേഷണത്തിന് നിർദേശം നല്‍കി. ഏതെങ്കിലും ജീവനക്കാര​െൻറ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാതൃകപരമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെെട്ടന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.