തിരുവനന്തപുരം: കോണ്‍ഗ്രസിെൻറ 134ാം ജന്മദിനം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കുമെ ന്ന് വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. രാവിലെ ഒമ്പതിന് കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. 9.30ന് ജന്മദിന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി. ചാക്കോ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന്‍, കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ. മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവര്‍ പങ്കെടുക്കും. വര്‍ഗീയ ഫാഷിസത്തിനെതിരെയും സി.പി.എമ്മിെൻറ ജാതീയ വിഭജനത്തിനെതിരെയും നൂറുകണക്കിന് വനിതകളെ അണിനിരത്തി അന്ന് വൈകീട്ട് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നവോത്ഥാന പദയാത്രകള്‍ സംഘടിപ്പിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇന്ദിരഭവനില്‍ ചേരുമെന്ന് വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.