പാങ്ങോട്: പുത്തൻപള്ളിയിലെ 45ാമത് ദിക്‌ർ ഹൽഖ വാർഷികം തിങ്കൾ മുതൽ വ്യാഴം വരെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ നഗറി ൽ നടക്കും. ചീഫ് ഇമാം ഷംസുദ്ദീൻ അഹ്‌സനി ഉദ്ഘാടനം നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ അർബുദ ബോധവത്കരണ ക്യാമ്പ്. ആർ.സി.സി അസോസിയേറ്റ് പ്രഫസർ ഡോ. ജയശങ്കർ നേതൃത്വം നൽകും. വൈകീട്ട് എട്ട് മുതൽ അബുൽ ഫിദ ഉവൈസ് അമാനി മതപ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാവിലെ മുതൽ ജീവിതശൈലിരോഗ നിർണയക്യാമ്പ്, വൈകീട്ട് നാല് മുതൽ ഖുർആൻ പാരായണ മത്സരം, രാത്രി ഏഴ് മുതൽ റാഷിദ് ഗസാലി കൂളിവയലിെൻറ മതപ്രഭാഷണം. ബുധനാഴ്ച പത്ത് മുതൽ സൗജന്യ രോഗചികിത്സ ക്യാമ്പ്, നാല് മുതൽ ഇൻറർ മദ്റസ ക്വിസ് മത്സരം, രാത്രി ഏഴ് മുതൽ അബ്ദുല്ല സലിം വാഫിയുടെ മതപ്രഭാഷണം. വ്യാഴാഴ്ച നാല് മുതൽ മജ്‌ലിസ് ദിക്‌റി വാ ദുആ ആരംഭിക്കും. പി.എം.എസ് ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനം. ധനു തിരുവാതിര ഉത്സവം പാങ്ങോട്: അയിരൂർ ചാവാറുകാവ് കിരാതമൂർത്തി ക്ഷേത്രത്തിൽ ധനു തിരുവാതിര ഉത്സവം ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച രാവിലെ 8.30ന് പൊങ്കാല, വൈകീട്ട് അഞ്ചിന് ഘോഷയാത്ര, രാത്രി ഏഴ് മുതൽ നൃത്തനൃത്യങ്ങൾ, എട്ടിന് താലപ്പൊലിയും വിളക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.