മാലിന്യ പ്ലാൻറിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുരുന്നുകൾ

പാലോട്: ജില്ലാ കൃഷിത്തോട്ടത്തിലെ നിർദിഷ്ട മാലിന്യ പ്ലാൻറിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്ലസ ൻറ് വിഷസ് സ്കൂളിലെ കുരുന്നുകൾ പന്നിയോട്ടുകടവ് സമരപ്പന്തലിലെത്തി. ക്രിസ്മസ് ആഘോഷത്തി​െൻറ ഭാഗമായുള്ള വേഷങ്ങൾ അണിഞ്ഞാണ് കുട്ടികൾ അധ്യാപകർക്കൊപ്പം സമരപ്പന്തലിൽ എത്തിയത്. പ്രായമുള്ള അമ്മമാർക്ക് ഉമ്മ നൽകുന്ന 'അമ്മയ്ക്കൊരുമ്മ' പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം. കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ഉദ്ഘാടനം ചെയ്തു. കവി അൻസാർ വർണന മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തക റസിയാ അൻസാറിന് അമ്മക്കൊരുമ്മ പുരസ്ക്കാരം സമ്മാനിച്ചു. നിർധനരായ രോഗികൾക്ക് വസ്ത്രവും ഭക്ഷണകിറ്റും നൽകി. ഗായകൻ റെജി ഫിലിപ്, നിസാർ മുഹമ്മദ് സുൽഫി, മഹാസേനൻ, സജീന യഹിയ എന്നിവർ സംസാരിച്ചു. സലീം പള്ളിവിള അധ്യക്ഷത വഹിച്ചു. അസീം പള്ളിവിള സ്വാഗതവും സിന്ധു സുതൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.