തിരുവനന്തപുരം: യൂത്ത് ലീഗിെൻറ മാർച്ചിനോട് അനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ. ലാമ്പ്-രക്തസാക്ഷി മണ്ഡപം-വി.ജെ.ടി-സ്റ്റാച്യു-ആയുർവേദ കോളജ് വരെയുള്ള റോഡിലും വെള്ളയമ്പലം-ആൽത്തറ-വഴുതക്കാട് റോഡിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തും. വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ നെടുമങ്ങാട് ഭാഗത്ത് നിന്ന് തമ്പാനൂരിലേക്കും കിഴക്കേകോട്ടയിലേക്കും പോകേണ്ട വാഹനങ്ങൾ പേരൂർക്കടയിൽനിന്ന് തിരിഞ്ഞ് പൈപ്പിന്മൂട് -ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി ജങ്ഷൻ വഴി പോകണം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തേക്ക് േപാകേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ഉള്ളൂർ-മെഡിക്കൽ കോളജ്-കണ്ണമ്മൂല-പാറ്റൂർ-ആശാൻ സ്ക്വയർ അണ്ടർ പാസ് വഴി പോകണം. കിളിമാനൂർ, മണ്ണന്തല ഭാഗങ്ങളിൽ നിന്ന് തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ഉള്ളൂർ-മെഡിക്കൽ കോളജ്-കണ്ണമ്മൂല-പാറ്റൂർ-ആശാൻ സ്ക്വയർ-അണ്ടർപാസ് വഴി പോകണം. ജാഥക്കാർ മ്യൂസിയം കേന്ദ്രീകരിക്കുന്ന സമയം മുതൽ വെള്ളയമ്പലം ജങ്ഷനിൽ നിന്നും എല്ലാ വാഹനങ്ങളും ആൽത്തറ-എസ്.എം.സി-വഴുതക്കാട്-സാനഡു വഴി പോകേണ്ടതാണ്. തിരുവനന്തപുരം സിറ്റി പൊലീസിെൻറ മേൽപ്പറഞ്ഞ ഗതാഗതക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. പരാതികളും നിർേദശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാം. 0471 2558731, 2558732.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.