ഇടറോഡുകൾക്ക്​ ശാപമോക്ഷമാകുന്നു

വെളിയം: ഓടനാവട്ടം മേഖലയിലെ രണ്ട് . സൊസൈറ്റിമുക്ക്-മുട്ടറ, എസ്.ആർ മുക്ക്- ചൂല റോഡുകളാണ് ശാപമോക്ഷമാകുന്നത്. ഇവ ിടങ്ങളിൽ ഇപ്പോൾ ടാറിങ് നടന്നുകൊണ്ടിരിക്കുകയാണ്. സൊസൈറ്റിമുക്ക്-മുട്ടറ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് അഞ്ച് വർഷമായി. മരുതിമലയിലേക്കും മുട്ടറ സ്കൂളിലേക്കും പോകുന്ന പ്രധാന വഴിയാണ് ഇത്. ഇതുവഴി ദിനേന സ്കൂൾ കുട്ടികളടക്കം മൂവായിരത്തോളം പേരാണ് സഞ്ചരിക്കുന്നത്. ഇതുവഴി മൂന്ന് സ്വകാര്യബസുകളും സർവിസ് നടത്തുന്നുണ്ട്. റോഡ് പൂർണമായി തകർന്നിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. തുടർന്ന് നാട്ടുകാർ ശക്തമായ സമരപരിപാടികൾ നടത്തിയും മറ്റുമാണ് ഇപ്പോൾ ടാറിങ്നടക്കുന്നത്. എസ്.ആർ മുക്ക് - ചൂല റോഡിൽ ചിലയിടങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും പൂർണമായും ടാറിങ് ചെയ്തിരുന്നില്ല. ഇവിടെ ടാറിങ് നടത്തുമെന്ന് നാട്ടുകാരെ വിവിധ രാഷ്ട്രീയപാർട്ടികൾ അറിയിെച്ചങ്കിലും നടന്നില്ല. ഈ റോഡ് പൂർണമായും ടാറിങ് നടത്തുന്നത് 60 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചു; ആളപായമില്ല പത്തനാപുരം: പുനലൂർ-പത്തനാപുരം പാതയിൽ പൂവണ്ണംമൂട് ജങ്ഷന് സമീപം വാഹനാപകടം. മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് പാതയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പത്തനാപുരം ഭാഗത്തുനിന്ന് സാധനങ്ങളുമായി വന്ന പിക്-അപ് കാർഷിക വിപണിക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് വാഹനത്തിന് പിൻഭാഗത്തേക്ക് ഇതേദിശയില്‍ വന്ന മറ്റൊരു പിക്-അപ് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് പാതയില്‍ അരമണിക്കൂറിലധികമാണ് ഗതാഗതം സ്തംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.