ഇന്ത്യൻ ഭരണഘടന സംരക്ഷണ സമ്മേളനം

അഞ്ചൽ: ഭരണഘടനയുടെ അന്തസ്സത്ത ചോദ്യം ചെയ്യപ്പെടുന്ന വർത്തമാന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് എൻ.കെ. പ്രേമച ന്ദ്രൻ എം.പി. സാംബവ മഹാസഭ പുനലൂർ താലൂക്ക് യൂനിയൻ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂനിയൻ പ്രസിഡൻറ് എസ്. ജഗന്നാഥൻ പുനലൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ദേവരാജ് അരുവാപ്പുലം, ജില്ല സെക്രട്ടറി വടമൺ വിനോജി, ജില്ല പ്രസിഡൻറ് എൻ.സി. രാജു, യൂത്ത് മൂവ്മ​െൻറ് സംസ്ഥാന സെക്രട്ടറി എം.ആർ. മോഹൻദാസ്, ജില്ല പ്രസിഡൻറ് സുരാജ് എസ്.വടമൺ, മഹാസഭ ഉദ്യോഗസ്ഥ േഫാറം ജില്ല കോഓഡിനേറ്റർ ആർ. സുകുമാരൻ, വനിതാസമാജം ജില്ല സെക്രട്ടറി കെ.ബി. അംബിക, താലൂക്ക് യൂനിയൻ സെക്രട്ടറി മണിയാർ ബാബു, ജോയൻറ് സെക്രട്ടറി സി.എ. വിജയൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം കുത്തിത്തുറന്ന് പണം കവർന്നു കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴക്ക് സമീപം കൂവക്കാട് പള്ളംവെട്ടി മഹാദേവർ ക്ഷേത്രം കുത്തിത്തുറന്ന് പണംകവർന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര ശ്രീകോവിൽ തകർത്തനിലയിലായിരുന്നു. എന്നാല്‍, ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹവിഗ്രഹം കടത്തിയിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ക്ഷേത്ര തിടപ്പള്ളിയും ഒാഫിസ് മുറിയും കുത്തിത്തുറക്കുകയും ഒാഫിസ് അലമാര തല്ലിത്തകർത്തനിലയിലും ആണ്. സമീപത്ത് അന്നദാന മണ്ഡപത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ക്ഷേത്ര ഭാരവാഹി രാജേന്ദ്ര​െൻറ കാറി​െൻറ ചില്ലുകളും തകർത്തനിലയിലാണ്. കാറും കടത്താൻ ശ്രമിച്ചതായി സംശയിക്കുന്നു. മുമ്പും പലതവണ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ വിളക്കുകളും വെങ്കലപാത്രങ്ങളും കവർന്ന് ചാക്കില്‍ കെട്ടി ബസിൽ കടക്കാൻ ശ്രമിച്ച കള്ളനെ പുലർച്ചെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.