നെയ്യാറ്റിൻകര: ക്രിസ്മസ് വർണങ്ങളിൽ നിറഞ്ഞ് നാടും നഗരവും. തിങ്കളാഴ്ച ദേവാലയങ്ങളിൽ പാതിരാകുർബാന നടക്കും. ക്രിസ്മസ് കരോൾ സംഘങ്ങളുടെ സംഗമം തിങ്കളാഴ്ച വൈകീട്ടോടെ ദേവാലയങ്ങളിൽ ആരംഭിക്കും. റോഡുവക്കിലും കവലകളിലും ദേവാലയ അങ്കണങ്ങളിലും ഉണ്ണിയേശുവിെൻറ വരവറിയിച്ച് പുൽക്കൂടുകളും ക്രമീകരിച്ചുകഴിഞ്ഞു. ക്രിസ്മസിെൻറ സന്തോഷം പകർന്ന് സാന്താക്ലോസുകൾ സമ്മാനപ്പൊതികളുമായി സജീവമാവും. നെയ്യാറ്റിൻകര ലത്തീൻരൂപതയുടെ ആഘോഷങ്ങൾ തിങ്കളാഴ്ച രാത്രി 11.30ന് നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ് ഡോ.വിൻസെൻറ് സാമുവലിെൻറ മുഖ്യകാർമികത്വത്തിൽ നടക്കും. രൂപത വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോഓഡിനേറ്റർ മോൺ. വി.പി. ജോസ് എന്നിവർ സഹകാർമികത്വം വഹിക്കും. രൂപതയിലെ തീർഥാടന ദേവാലയങ്ങളായ വ്ലാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിൽ ഫാ.എസ്.എം അനിൽകുമാറും കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ.ജോയിമത്യാസും തൂങ്ങാംപാറ വിശുദ്ധ കൊച്ചുേത്രസ്യാ ദേവാലയത്തിൽ ഫാ. ഇഗ്നേഷ്യസും തെക്കൻ കുരിശുമലയിൽ ഫാ. രതീഷ് മാർക്കോസും ബോണക്കാട് കുരിശുമലയിൽ ഫാ. സെബാസ്റ്റ്യൻ കണിച്ച്കുന്നത്തും മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ ഫാ. ജോണി കെ. ലോറൻസും പാതിരാകുർബാനകൾക്ക് നേതൃത്വം നൽകും. പാറശ്ശാല മലങ്കര കത്തോലിക്കാ ബിഷപ് തോമസ് മാർ യൂസേബിയോസിെൻറ നേതൃത്വത്തിൽ കാട്ടാക്കട താലൂക്കിലെ കാനക്കുഴി സെൻറ് തോമസ് ദേവാലയത്തിൽ വൈകീട്ട് എട്ടു മുതൽ പാതിരാകുർബാന നടക്കും. പാറശ്ശാല രൂപത വികാരി ജനറൽ മോൺ. ജോസ് കോന്നാത്തുവിള വടകര സെൻറ് മേരീസ് ദേവാലയത്തിൽ ദിവ്യബലിക്ക് നേതൃത്വം നൽകും. സി.എസ്.െഎ സഭയുടെ കീഴിലെ ദേവാലയങ്ങളിൽ ക്രിസ്മസ് പ്രത്യേക ആരാധനകൾ ക്രിസ്മസ് ദിനത്തിൽ രാവിലെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.