കിളിമാനൂർ: പാപ്പാല ഗവ.എൽ.പി.എസിലെ ഇക്കൊല്ലത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷം പഴയകുന്നുമ്മേൽ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കൊപ്പമാഘോഷിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കൊപ്പം ആഘോഷം നടത്തിയത് അനുകരണീയമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡൻറ് സിന്ധു പറഞ്ഞു. ക്രിസ്മസ് കേക്കിെൻറ വിതരണം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ വി. ധരളിക നിർവഹിച്ചു. ആശംസാകാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കെ.എസ്. ഷിബു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ജി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ പ്രഥമാധ്യാപകൻ കെ.വി. വേണുഗോപാൽ സ്വാഗതം പറഞ്ഞു. സാന്താേക്ലാസ് വേഷധാരികളായ കുട്ടികളുമായി ടൗണിൽ നടത്തിയ ക്രിസ്മസ്-പുതുവത്സരഘോഷയാത്ര നവ്യാനുഭവമായിരുന്നു. ജനപ്രതിനിധികൾക്കൊപ്പം ജി. മനോഹരൻ, ജി. വിജയൻ, ജിനേഷ്, മധു, അധ്യാപകരായ എം. ബിന്ദുകുമാരി, ജെ. ശാന്തകുമാരി അമ്മാൾ, ജെ. സജി, ദിവ്യാറാണി, സുജ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.