കാട്ടാക്കട: . നീക്കം ചെയ്യാൻ ഇതുവരെയും നടപടിയില്ല. ചന്തയിലെ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാരും ചന്തയിലെ ത്തുന്നവരും വലയുന്നു. വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിൽ പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള പൊതുചന്തയാണ് ചീഞ്ഞുനാറി പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയും ചന്തയിലെത്തുന്നവര്‍ക്ക് ദുരിതം സമ്മാനിക്കുകയും ചെയ്യുന്നത്. മത്സ്യ, മാംസാവശിഷ്ടങ്ങളും അഴുകിയ പച്ചക്കറികളും കുമിഞ്ഞുകൂടിയനിലയിലാണ്. പഞ്ചായത്തിന് സ്ഥിരം ശുചീകരണ തൊഴിലാളിയുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഏറെനാളായി ശുചീകരണം നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യനിക്ഷേപത്തിന് സമീപത്താണ് ഹോമിയോ, ആയുർവേദ ആശുപത്രികൾ സ്ഥിതിചെയ്യുന്നത്. ഇവിടെ എത്തുന്ന രോഗികൾക്കും മൂക്കുപൊത്താതെ നിവൃത്തിയില്ല. മാലിന്യസംസ്കരണത്തിന് ചന്തക്കുള്ളിൽ യാതൊരു സംവിധാനങ്ങളുമില്ല. ചന്തയിൽ കുന്നുകൂടി കിടക്കുന്ന മാലിന്യം കാക്കകൾ കൊത്തിയെടുത്ത് സമീപവീടുകളിലെ കിണറുകളിൽ കൊണ്ടിടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചന്തക്കുള്ളിൽനിന്ന് മത്സ്യ, മാംസാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്ത് മുന്നിലെ റോഡിൽ നിക്ഷേപിക്കുന്നതിനാൽ ക്ഷേത്ര ജങ്ഷനിലും അസഹ്യമായ ദുർഗന്ധമാണ്. പ്രതിവർഷം രണ്ട് ലക്ഷത്തിലേറെ രൂപക്കാണ് ചന്ത പഞ്ചായത്ത് ലേലം ചെയ്ത് നൽകുന്നത്. ചന്തയുടെ ശുചീകരണം മാത്രം അധികൃതർ ശ്രദ്ധിക്കാറില്ല. മാലിന്യത്തിനെതിരെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെ പ്രക്ഷോഭം സംഘടിപ്പിച്ച് രാജ്യത്തിെൻറ ശ്രദ്ധനേടിയ വിളപ്പില്‍ശാലക്കാര്‍ക്കാണി ദുര്യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.