അഞ്ചൽ: തടിക്കാട് വി.എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീമിെൻറ സപ്തദിന സഹവാസ ക്യാമ്പ് ശനിയാഴ്ച തടിക്കാട് ഗവ.എൽ.പി സ് കൂളിൽ തുടങ്ങും. വൈകീട്ട് നാലിന് ഇടമുളയ്ക്കൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ജെ. സലീന അധ്യക്ഷത വഹിക്കും. 28ന് ക്യാമ്പ് സമാപിക്കും. പഴകിയ ഭക്ഷണസാധനങ്ങള്‍ വീണ്ടും പിടികൂടി കുളത്തൂപ്പുഴ: ആരോഗ്യവകുപ്പ് രണ്ടാംദിവസം നടത്തിയ പരിശോധനയിലും കുളത്തൂപ്പുഴ ടൗണിലെ ബേക്കറികളിലും ഭക്ഷണശാലകളിലില്‍നിന്നും പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞദിവസത്തെ പരിശോധനയിലും പല കടകളില്‍നിന്നും ഉപയോഗശൂന്യമായ ആഹാരസാധനങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെയും ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ സ്ഥാപന ഉടമക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.