കുഷ്ഠരോഗ നിർമാർജന സർവേ

കല്ലമ്പലം: കുഷ്ഠരോഗ നിർമാർജന സർവേയുടെ ഒറ്റൂർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് ആർ. സുഭാഷ് നിർവഹിച്ചു. 13 വാർഡുകളി ലെ 21 ടീമുകൾക്ക് പരിശീലനം നൽകി. മെഡിക്കൽ ഓഫിസർ ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ ഗിനിലാൽ എന്നിവർ നേതൃത്വം നൽകി. ഒറ്റൂർ പഞ്ചായത്ത് പദ്ധതികൾക്ക് അംഗീകാരമായി കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തി​െൻറ 2019-20 വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണസമിതി അംഗീകാരമായി. 4,04,63,340 രൂപ അടങ്കൽ തുക വരുന്ന പദ്ധതി കൃഷിക്കും ഭവനനിർമാണത്തിനും മുൻതൂക്കം നൽകുന്നു. നിർധനരായവർക്കുള്ള ഭവനപദ്ധതികൾക്ക് 59,16,600ഉം സേവനമേഖലക്ക് 1,74,72,750ഉം ഉൽപാദനമേഖലക്ക് 1,35,91,550ഉം ആരോഗ്യമേഖലക്ക് 17,46,000ഉം ഭിന്നശേഷിക്കാർക്കായി 10,66,000 രൂപയും നീക്കിെവച്ചിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കും ഓടകളുടെ നവീകരണത്തിനും പുതിയവ നിർമിക്കുന്നതിനും പ്ലാസ്റ്റിക് ശേഖരണത്തിനും പ്രാമുഖ്യം നൽകിയിട്ടുള്ളതായി പ്രസിഡൻറ് ആർ. സുഭാഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.