ആറ്റിങ്ങല്‍: സാമൂഹിക-ക്ഷേമ പെന്‍ഷന്‍ തുകകള്‍ വീണ്ടും വർധിപ്പിക്കുമെന്ന് ആനത്തലവട്ടം ആനന്ദന്‍. കേരള കയര്‍ വര് ക്കേഴ്‌സ് സെൻറര്‍ സ്ഥാപകനേതാവ് സുശീലാ ഗോപാലെൻറ 17ാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക 500 രൂപയും 18 മാസത്തെ മുടക്കവുമുണ്ടായിരുന്നു. തുടർന്ന് സർക്കാർ മുടക്കംതീര്‍ക്കുകയും 1100 രൂപയായി പെന്‍ഷന്‍ തുക ഉയര്‍ത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ജനുവരി 8, 9, തീയതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരള കയര്‍ വര്‍ക്കേഴ്‌സ് സെൻറര്‍ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെൻറര്‍ സെക്രട്ടറിമാരായ ആര്‍. സുഭാഷ്, എന്‍. സായികുമാര്‍, വൈസ് പ്രസിഡൻറ് ബി. ചന്ദ്രികയമ്മ, ജില്ല ഭാരവാഹിയായ വി. അനില്‍ ജോയി, സി.പി.എം ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി എസ്. ലെനിന്‍, സി. പയസ്, വി. ലൈജു, ആര്‍. ജെറാള്‍ഡ്, ലിജാ ബോസ് തുടങ്ങിയവര്‍ സംസാരിച്ചു. ബി.എന്‍. സൈജുരാജ് സ്വാഗതവും പ്രമീള സിദ്ധാർഥന്‍ നന്ദിയും പറഞ്ഞു. വനിതാമതില്‍ ഐക്യദാർഢ്യ ജ്വാല ആറ്റിങ്ങല്‍: വനിതാമതിലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആറ്റിങ്ങല്‍ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്വാല തെളിയിക്കലും പോസ്റ്റര്‍ നിർമാണവും നടന്നു. കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗം ശ്രീകല നേതൃത്വം നല്‍കി. വനിതാമതിൽ: ആറ്റിങ്ങല്‍ നഗരസഭ സ്വാഗതസംഘം ആറ്റിങ്ങല്‍: വനിതാമതിലിന് മുന്നോടിയായി ആറ്റിങ്ങല്‍ നഗരസഭ സംഘടിപ്പിച്ച സ്വാഗതസംഘം ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മുന്‍ ചെയര്‍പേഴ്‌സന്‍ എസ്. കുമാരി മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ആറ്റിങ്ങല്‍ മണ്ഡലം സെക്രട്ടറി സി. ജയചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. ജമീല, ആര്‍. രാജു, കൗണ്‍സിലര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാർഥികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.