പോത്തൻകോട്: വനിതാമതിൽ സ്വാഗതസംഘം രൂപവത്കരിക്കുന്നതിനിടെ പ്രതിഷേധം. ഡെപ്യൂട്ടി സ്പീക്കർ സംസാരിക്കാൻ തുടങ് ങവെ പ്രതിഷേധിച്ച മംഗലപുരം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് -ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മംഗലപുരം പ്രൈമറി ഹെൽത്ത് സെൻററിൽ നടന്ന സ്വാഗതസംഘം യോഗത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാരെ െപാലീസ് നീക്കംചെയ്തു. തുടർന്ന് കോൺഗ്രസ് അംഗങ്ങളായ കെ.എസ്. അജിത്കുമാർ, അജികുമാർ, ബി.ജെ.പി അംഗം ദീപ സുരേഷ് എന്നിവർ യോഗത്തിൽ നേതൃത്വം നൽകി. ഒന്നാംവാർഷികം തോന്നയ്ക്കൽ: കുടവൂർ ധമനം സാഹിത്യസൗഹൃദ കൂട്ടായ്മയുടെ ഒന്നാംവാർഷികം കുട്ടികളുടെ പരിപാടികൾ, കഥയരങ്ങ്, കവിയരങ്ങ്, പ്രഭാഷണങ്ങൾ പരിപാടികളോടെ ചൊവ്വാഴ്ച രണ്ട് മുതൽ കുടവൂർ റെയ്സ് അക്കാദമി ഹാളിൽ നടക്കും. പകൽക്കുറി വിശ്വൻ അധ്യക്ഷത വഹിക്കും. വാർഷികസമ്മേളനം ആർ. സുകേശൻ ഉദ്ഘാടനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.