വർഗീയ മതിലിൽ ജീവനക്കാർ ചേരില്ല -സെറ്റോ

വർക്കല: ജനങ്ങളെ തമ്മിൽ വർഗീയമായി വിഭജിക്കുന്ന മതിലിൽ ജീവനക്കാർ ചേരില്ലെന്ന് സെറ്റോ. വർക്കല താലൂക്ക് കൺവെൻഷനാ ണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയമായി മുതലെടുപ്പ് നടത്താനും വർഗീയതക്ക് വളമിടാനുമായാണ് സർക്കാർ സ്പോൺസേഡ് വർഗീതമതിൽ സൃഷ്ടിക്കുന്നതെന്നും ഇതിലൂടെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സർക്കാർ പൊതുശ്രദ്ധ തിരിച്ചുവിടുകയാണെന്നും കൺവെൻഷൻ വിലയിരുത്തി. ജില്ല ചെയർമാൻ വഞ്ചിയൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ചെയർമാൻ കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആജിത്കുമാർ, സി. ഷാജി, എം. ഷാബുജാൻ, ഇ. മുജീബ്, എം.ജെ. അനൂപ്, രതീഷ്, മണമ്പൂർ ശരത് എന്നിവർ സംസാരിച്ചു. പതിനൊന്നാം ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക എന്നിവയുൾപ്പെടെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കെതിരേ മുഖം തിരിച്ചുനിൽക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന പണിമുടക്കിൽ പങ്കെടുത്ത് വിജയിപ്പിക്കാനും താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.