തിരുവനന്തപുരം: ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷെൻറ അഖിലേന്ത്യ പണിമുടക്കിെൻറ ഭാഗമായി പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. തിരുവനന്തപുരത്ത് പണിമുടക്കിയ ഓഫിസർമാർ പാളയം ഫൈൻ ആർട്സ് കോളജിനു സമീപത്തുനിന്നാരംഭിച്ച റാലി സ്റ്റാച്യൂ എസ്.ബി.ഐ സിറ്റി ശാഖക്കുമുന്നിൽ സമാപിച്ചു. എ.ഐ.ബി.ഒ.സി സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പൊതുമേഖലാ ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ, റിട്ട.ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.ബി. തോമസ്, ജില്ലാ സെക്രട്ടറി എസ്. ജയകുമാർ, എ.ഐ.ബി.ഒ.സി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീനാഥ് ഇന്ദുചൂഡൻ, എ.ഐ.പി.സി.ഒ സി.ഒ.സി മേഖല സെക്രട്ടറി പി.ജി. പ്രേംജീവൻ തുടങ്ങിയവർ സംസാരിച്ചു. ഉപാധികളില്ലാതെ ശമ്പള പരിഷ്കരണത്തിന് എല്ലാ ബാങ്കുകളും മാൻഡേറ്റ് നൽകുക, മിനിമം വേതന ഫോർമുല പ്രകാരം ചാർട്ടർ ഒഫ് ഡിമാൻഡ് അനുസരിച്ച് ശമ്പളവും പെൻഷനും പരിഷ്കരിക്കുക, പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.