'മാലിന്യമാഫിയക്കെതിരെ നടപടിവേണം'

തിരുവനന്തപുരം: സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിൽനിന്നും കോഴി അവശിഷ്ടങ്ങളും ഹോട്ടൽ, കക്കൂസ് മാലിന്യവും നഗര ത്തി​െൻറ വിവിധ ഭാഗങ്ങളിൽ രാത്രിയിലെത്തി തള്ളുന്ന മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂനിയൻ തിരുവനന്തപുരം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ നഗരസഭ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മാഫിയ സംഘങ്ങൾ തുടർച്ചയായി ആക്രമിക്കുന്നു. കഴിഞ്ഞദിവസം തിരുമല ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള രാത്രികാല സ്ക്വാഡിനെ ആക്രമിച്ച് ജീവനക്കാരെ വാഹിനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പൂന്തുറ ഹെൽത്ത് സർക്കിളിലെ ജീവനക്കാരെയും ഇത്തരത്തിൽ അപായപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വൻതുക കൈപ്പറ്റി മാലിന്യം ശേഖരിച്ച് ജലേസ്രാതസ്സുകളിൽ രാത്രികാലങ്ങളിൽ ഒഴുക്കുന്ന സംഘങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നു. നിയമവിരുദ്ധമായാണ് ഇവർ വാഹനത്തിൽ മാലിന്യം ശേഖരിക്കുന്നത്. ഇത്തരം വാഹനങ്ങളെ പിടികൂടുന്നതിന് പൊലീസും േമാേട്ടാർ വാഹനവകുപ്പും തയാറാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.