കോവളത്ത്​ തിരയിൽപെട്ടവരെ രക്ഷപ്പെടുത്തി

കോവളം: കോവളത്ത് കടലിൽ കുളിക്കവെ തിരയിൽപെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ആലുവ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ ആ കാശ് മേനോൻ (35), ടെക്നോപാർക്ക് ജീവനക്കാരനും പാലക്കാട് സ്വദേശിയുമായ ടോമി മാത്യു (39) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം. തിരയിൽപെട്ട ടോമി മാത്യുവിന് സർഫിങ് അധ്യാപകനായ കണ്ണപ്പനാണ് രക്ഷകനായത്. സർഫിങ് പരിശീലനത്തിലായിരുന്ന ഇദ്ദേഹം ലൈഫ്ഗാർഡുമാരുടെ വിസിലടി ശബ്ദംകേട്ടാണ് കൈകളുയർത്തി രക്ഷക്കായി അപേക്ഷിച്ച ടോമിയെ വലിച്ച് സർഫിങ് ബോർഡിൽ കയറ്റി രക്ഷിച്ചത്. ഇതിനിടയിൽ സൂപ്പർവൈസർ വേണുവി‍​െൻറ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ ബി. ബാബു, എം.വി ജയൻ, റോബിൻസൺ, കെ. അനിൽകുമാർ എന്നിവർ ചേർന്ന് നീന്തിത്തളർന്ന് അവശനായ ആകാശ് മേനോനെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.