* മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് സർവേ തിരുവനന്തപുരം: നഗരസഭയുടെ മാലിന്യപരിപാലനം കാര്യക്ഷമ മാക്കുന്നതിെൻറ ഭാഗമായി സമഗ്ര വിവര ശേഖരണത്തിനുള്ള ഓൺലൈൻ സർവേ ഇന്ന് നടക്കും. നഗരത്തിൽ വിവിധ വിഭാഗം ഉൽപാദിപ്പിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ എത്രയെന്നും അവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കണ്ടെത്തുന്നതിനാണ് സർവേ. സർവേയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ നഗരസഭ ഇതിനായി തയാറാക്കിയ വെബ്സൈറ്റിലേക്കാണ് േശഖരിക്കുക. സർവേ ചെയ്യുന്ന മുഴുവൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക നമ്പർ നൽകും. ഉറവിട മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ച വീടുകളിലും സ്ഥാപനങ്ങളിലും അവയുടെ പരിപാലനത്തിെൻറ മോണിറ്ററിങ് നടത്തുന്നതിനുള്ള സംവിധാനവും നഗരസഭ തയാറാക്കിയ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇതോടെ മാലിന്യ സംസ്കരണത്തിനുള്ള സർവിസ് െപ്രാവൈഡർമാരുടെ പ്രവർത്തനം കാര്യക്ഷമമായി പരിശോധിക്കാനാവും. കൃത്യമായി സേവനം നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും അവസമൊരുങ്ങും. നഗരത്തിൽ പ്രവർത്തിക്കുന്ന എല്ലാത്തരം സ്ഥാപനങ്ങളുടെയും വിവരം ശേഖരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാലിന്യം ഉൽപാദിപ്പിക്കുന്നവർതന്നെ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഒരുക്കണമെന്ന നയത്തിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ നഗരസഭ സ്വീകരിക്കും. സർേവ ഇന്ന് വഞ്ചിയൂർ ജങ്ഷനിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അധ്യക്ഷർ എന്നിവരും പങ്കെടുക്കും. മൊബൈൽആപ് ഉപയോഗിച്ച് ഗ്രീൻ ആർമി വളൻറിയർമാരും എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും ഉൾപ്പെടെയുള്ളവരാണ് സർവേയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.